ജലവിതരണം : കേരളത്തിന് 34.60 കോടി
ദില്ലി: ഗ്രാമവികസന വകുപ്പിന്റെ ഗ്രാമീണ ജലവിതരണ പദ്ധതി പ്രകാരം കൊല്ലം, കാസര്‍കോട് ജില്ലകള്‍ക്ക് 34.60 കോടി രൂപ അനുവദിച്ചു.
നേരത്തെ പദ്ധതി പ്രകാരം 28.73 കോടി രൂപ സംസ്ഥാനത്തിന് അനുവദിച്ചിരുന്നു. ഇതില്‍ 14.54 കോടി രൂപയാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ബാക്കിയുള്ളത്. ഇതിനു പുറമെ 7.66 കോടി രൂപ കൂടിയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.
രാജ്യത്തെ 57 ജില്ലകളിലാണ് ജലവിതരണം വേഗത്തില്‍ സാധ്യമാക്കാനായി ഈ പദ്ധതി നടപ്പിലാക്കുന്നത്. 1577 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്.












Click it and Unblock the Notifications