കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസ്റംസ് ഉദ്യോഗസ്ഥരെ സിബിഐ കുടുക്കി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച മൂന്ന് കസ്റംസ് ഇന്‍സ്പെക്ടര്‍മാര്‍ക്കെതിരെ സിബിഐ കേസ് ഫയല്‍ ചെയ്തു.

തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലുള്ള കസ്റംസ് ഇന്‍സ്പെക്ടര്‍മാരായ ചാക്കോ ഈപ്പന്‍, ഡേവിസ്, വിജയകുമാര്‍ എന്നിവരെയാണ് തന്ത്രപരമായ നീക്കത്തിലൂടെ സിബിഐ വലയിലാക്കിയത്. പത്തനംതിട്ട സ്വദേശിയായ മറിയാമ്മ എന്ന വനിതയില്‍ നിന്നും കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചതിനും കാര്‍ഗോ ക്ലിയര്‍ ചെയ്ത് നല്‍കുന്നത് മനപൂര്‍വം വൈകിപ്പിച്ച് പീഡിപ്പിച്ചതിനുമാണ് സിബിഐ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയ മറിയാമ്മയുടെ കാര്‍ഗോ ക്ലിയര്‍ ചെയ്യുന്നതിനായി 25, 000 രൂപയാണ് കസ്റംസ് ഡ്യൂട്ടി ആയി നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് 5, 500 രൂപയായി കുറച്ചു. എന്നാല്‍ സാധനങ്ങള്‍ മുഴുവന്‍ നല്‍കാന്‍ കസ്റംസുകാര്‍ തയാറായില്ല. മറിയാമ്മ നല്‍കിയ 5, 500 രൂപയ്ക്ക് 600 രൂപയുടെ രസീതാണ് നല്‍കിയതും.

മറിയാമ്മ സിബിഐയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് മറിയാമ്മയുടെ സഹായി എന്ന വ്യാജേന ഒരു സിബിഐ ഉദ്യോഗസ്ഥനും അവരുടെ ഒപ്പം കസ്റംസ് അധികൃതരെ കാണാനെത്തി. ഒരു ഹോട്ടലിലെത്തി കാര്യങ്ങള്‍ സംസാരിച്ച് എല്ലാം ശരിയാക്കാമെന്ന് കസ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിന്നീട് നഗരത്തിലെ ഒരു ഹോട്ടലില്‍ മറിയാമ്മയെ സന്ധിക്കാനെത്തിയ കസ്റംസ് ഉദ്യോഗസ്ഥരെ സിബിഐ കുടുക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X