Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രസംഘം വെള്ളിയാഴ്ചയെത്തും

ദില്ലി: കാലവര്‍ഷക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കാന്‍ ജൂലായ് 27 വെള്ളിയാഴ്ച കേന്ദ്രസംഘം കേരളം സന്ദര്‍ശിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി അജിത് സിംഗ് അറിയിച്ചു. ജൂലായ് 26 വ്യാഴാഴ്ച അജിത്സിംഗിനെ സന്ദര്‍ശിച്ച കേരളത്തില്‍ നിന്നുള്ള എംപിമാരെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കേരളത്തിന് കൂടുതല്‍ സഹായം അനുവദിക്കണമെന്ന് എംപിമാരുടെ സംഘം അജിത്സിംഗിനോട് ആവശ്യപ്പെട്ടു. ദേശീയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് കേരളത്തിന് അനുവദിച്ച തുക തീരെ പര്യാപ്തമല്ല. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് ഒറീസയ്ക്ക് അനുവദിച്ചതു പോലെ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും സഹായം അനുവദിക്കണം-എംപിമാര്‍ ആവശ്യപ്പെട്ടു.

ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അജിത്സിംഗ് എംപിമാര്‍ക്ക് ഉറപ്പ് നല്‍കി.

നാഫെഡ് കേരളത്തില്‍ നിന്ന് കൊപ്ര സംഭരിക്കാന്‍ ആരംഭിക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം നാഫെഡുമായി ചര്‍ച്ച ചെയ്യുമെന്ന് അജിത്സിംഗ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+