കരിപ്പൂരില്‍ നിന്ന് നേരിട്ട് ഹജ്ജ് വിമാനം
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് ഹജ്ജ് വിമാന സര്‍വീസ് തുടങ്ങുമെന്ന് വ്യോമയാനമന്ത്രി ശരത്യാദവ് ഉറപ്പ് നല്‍കിയതായി എംപിമാരായ അബ്ദുസമദ് സമദാനിയും ജി.എം.ബനാത്ത്വാലയും അറിയിച്ചു.
അടുത്ത ഹജ്ജ് തീര്‍ഥാടന വേളയില്‍ ഹജ്ജ് വിമാന സര്‍വീസ് ആരംഭിക്കും. ഇതിനായി ഉടന്‍ നിര്‍ദേശം നല്‍കുമെന്ന് ശരത്യാദവ് അറിയിച്ചിട്ടുണ്ട്. മന്ത്രിയെ സന്ദര്‍ശിച്ച് മുസ്ലിം ലീഗ് എംപിമാര്‍ നിവേദനം നല്‍കിയിരുന്നു.
കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരില്‍ ഭൂരിഭാഗവും കോഴിക്കോടിന് സമീപമുള്ള പ്രദേശങ്ങളില്‍ നിന്നാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. വിമാനത്താവളത്തില്‍ രാത്രിയില്‍ വിമാനം ലാന്റ് ചെയ്യുന്നതിനുള്ള സൗകര്യം എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications