ഹൈക്കോടതി ബെഞ്ച്: സര്‍ക്കാര്‍ ഒന്നും ചെയ്തില്ല
ദില്ലി: തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കാനായി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ചെയ്യേണ്ട നടപടികളൊന്നും ചെയ്തിട്ടില്ലെന്ന് കേന്ദ്രനിയമകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
ജൂലായ് 26 വ്യാഴാഴ്ച ലോക്സഭയില്‍ ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അരുണ്‍ ജെയ്റ്റ്ലി. തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റിസുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ ഇതേ വരെ അത് ചെയ്തിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ പൂര്‍ത്തിയാക്കാതെ ഇക്കാര്യത്തില്‍ കേന്ദ്രത്തിന് ഒന്നും ചെയ്യാനാവില്ലെന്ന് അരുണ്‍ ജെറ്റ്ലി അറിയിച്ചു.












Click it and Unblock the Notifications