കാര്‍ഗിലില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ലക്ഷംരൂപ
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള കാര്‍ഗില്‍ രക്തസാക്ഷികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം നല്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. കാര്‍ഗില്‍ വിജയദിനാഘോഷച്ചടങ്ങിനോടനുബന്ധിച്ച് പാങ്ങോട് മിലിട്ടറി കേന്ദ്രത്തില്‍ ജൂലായ് 26 വ്യാഴാഴ്ച കാര്‍ഗില്‍ രക്തസാക്ഷികളുടെ ബന്ധുക്കള്‍ പങ്കെടുത്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കാര്‍ഗില്‍ രക്തസാക്ഷികളുടെയും എക്സ്-സര്‍വീസ്മെന്‍മാരുടെയും പട്ടാളക്കാരുടെയും ബന്ധുക്കളുടെ ക്ഷേമത്തിന് സര്‍ക്കാര്‍ പ്രത്യേകം മുന്‍ഗണന നല്കുമെന്നും ആന്റണി വ്യക്തമാക്കി. കേരളത്തില്‍ നിന്നുള്ള 22 പേര്‍ കാര്‍ഗില്‍ യുദ്ധത്തില്‍ കൊലപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications