കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദനി തല്‍ക്കാലം കേരളത്തിലേക്കില്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം പരാജയപ്പെട്ടു.

മദനിയുടെ ജാമ്യാപേക്ഷ വാദം കേള്‍ക്കുന്നതിനായി സുപ്രീംകോടതി കഴിഞ്ഞ ദിവസം രണ്ടാഴ്ചത്തേക്ക് മാറ്റി. യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയും വി. എം. സുധീരനും ഏതാനും ദിവസം മുമ്പ് മദനിയെ സന്ദര്‍ശിച്ചിരുന്നു. കേരളത്തിലേക്ക് മദനിയെ മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങാമെന്ന് അവര്‍ മദനിക്ക് വാക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ സുപ്രീം കോടതി വിധി വരാതെ മദനിയെ കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് മാറ്റാനാകില്ല.

മദനിയുടെ ആരോഗ്യാവസ്ഥ അത്യന്തം ഗുരുതരമാണെന്ന് പിഡിപി സംസ്ഥാന സെക്രട്ടറി പൂന്തുറ സിറാജ് ജൂലായ് 26 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടി, കെ. ശങ്കരനാരായണന്‍, എം. വി. രാഘവന്‍, എം. എം. ഹസന്‍ എന്നിവരും നിരവധി യുഡിഎഫ് നേതാക്കളും എംഎല്‍എമാരും മദനിയുടെ ആരോഗ്യനിലയെ കുറിച്ച് അന്വേഷിക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X