റേഷന്‍ വിതരണം കുറ്റമറ്റതാക്കും: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വിതരണം കുറ്റമറ്റതും കാര്യക്ഷമവുമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി. കാര്‍ത്തികേയന്‍.
റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പുവരുത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജൂലായ് 26 വ്യാഴാഴ്ച കാര്‍ത്തികേയന്‍ അറിയിച്ചു. ഓണക്കാലത്ത് വില കുതിച്ചുയരുന്നത് തടയാന്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വിപണിയില്‍ സജീവമായി ഇടപെടും. എല്ലാ ജില്ലകളിലും പ്രത്യേക ഓണച്ചന്തകള്‍ തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.
അരി, ഗോതമ്പ് എന്നിവയുടെ വില കുറച്ചത് കാരണം കൂടുതല്‍ പേര്‍ ഇത് വാങ്ങുമെന്നാണ് കരുതുന്നത്. റേഷന്‍ വ്യാപാരികളുമായി ഉടന്‍ തന്നെ സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നും കാര്‍ത്തികേയന്‍ അറിയിച്ചു.












Click it and Unblock the Notifications