കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചങ്ങനാശ്ശേരിയില്‍ ചുവപ്പുമഴ

  • By Staff
Google Oneindia Malayalam News

കോട്ടയം: കിണറിടിയലും ഭൂമി താഴലും കൊണ്ട് പൊറുതിമുട്ടുന്ന കേരളത്തിലേക്ക് ചുവപ്പു മഴ കൂടിയെത്തിയിരിക്കുന്നു. ചങ്ങനാശ്ശേരിയിലെ മോര്‍ക്കുളങ്ങരയിലാണ് ജൂലായ് 25 ബുധനാഴ്ച ചുവപ്പുമഴ പെയ്തത്.

ചുവന്ന നിറത്തില്‍ മഴ പെയ്തതോടെ പരിസരവാസികള്‍ ആകെ പരിഭ്രാന്തരായി. ഗോപുരത്തിങ്കല്‍ വിജയന്‍ എന്നയാളാണ് ചുവപ്പു മഴയുടെ കാര്യം അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ ഭൗമശാസ്ത്ര ഗവേഷണ വിഭാഗത്തിലെ ശശികുമാര്‍ വെള്ളത്തിന്റെ സാമ്പിള്‍ എടുത്തിട്ടുണ്ട്.

ആദ്യം പരിഭ്രാന്തിയിലായെങ്കിലും തുടര്‍ന്ന് കൗതുകം തോന്നിയ ഒട്ടേറെ പേര്‍ വെള്ളം സംഭരിച്ചുവച്ചിട്ടുണ്ട്. കൂടുതല്‍ പഠനം നടക്കുന്നതിനു മുമ്പ് വെള്ളം ഉപയോഗിക്കരുതെന്ന് അധികൃതര്‍ പരിസരവാസികളോട് അഭ്യര്‍ത്ഥിച്ചു.

മാസങ്ങള്‍ക്കു മുമ്പ് കേരളത്തിന്റെ പല ഭാഗങ്ങളിലും ഭൂചലനം ഉണ്ടായതിനു ശേഷം പ്രകൃതിയുടെ ഓരോ അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ് കേരളം. കേരളത്തിലങ്ങോളമിങ്ങോളം കിണറുകള്‍ അപ്രത്യക്ഷമാവുന്നത് ഒരു സ്ഥിരം പ്രതിഭാസമായിരിക്കുകയാണ് ഇപ്പോള്‍. കനത്ത കാലവര്‍ഷത്തെത്തുടര്‍ന്ന് അടുത്തിടെ ഇടുക്കിയില്‍ ഭൂമി താഴ്ന്ന് വലിയ ഗര്‍ത്തം രൂപം കൊണ്ടിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X