നേപ്പാളില്‍ 13 അംഗ മന്ത്രിസഭ
കാഠ്മണ്ഡു: നേപ്പാളില്‍ അധികാരമേറ്റ പുതിയ പ്രധാനമന്ത്രി ഷെര്‍ ബഹാദൂര്‍ ദുബ 13 അംഗങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ വിപുലീകരിച്ചു.
പ്രധാനപ്പെട്ട വകുപ്പുകളെല്ലാം പ്രധാനമന്ത്രി തന്നെയാണ് കൈകാര്യം ചെയ്യുക. ഇതില്‍ വിദേശകാര്യ വകുപ്പും ഉള്‍പ്പെടും.
എന്നാല്‍ ഖും ബഹാദൂര്‍ ഖദ്കയെ ആഭ്യന്തരമന്ത്രിയായി നിയമിച്ചിട്ടുണ്ട്. മാവോയിസ്റ് തീവ്രവാദികളുമായി സമാധാന ചര്‍ച്ച നടത്തുന്ന കാര്യത്തില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ വേണ്ടിയാണ് പുതിയ ആഭ്യന്തരമന്ത്രിയുടെ നിയമനമെന്ന് കരുതുന്നു. റാം ശരണ്‍ മഹാതാണ് പുതിയ ധനമന്ത്രി.
പ്രധാനമന്ത്രിസ്ഥാനത്തു നിന്ന് രാജിവച്ച ഗിരിജാ പ്രസാദ് കൊയ്രാളയുടെ പിന്‍ഗാമിയായി ജൂലായ് 22 ഞായറാഴ്ചയാണ് ദുബ അധികാരമേറ്റത്.












Click it and Unblock the Notifications