പാകിസ്ഥാന്‍ 31 ഇന്ത്യക്കാരെ വിട്ടയക്കും
ഇസ്ലാമബാദ്: അനധികൃതമായി രാജ്യത്ത് കടന്നതിന്റെ പേരില്‍ തടവിലാക്കിയ 31 ഇന്ത്യക്കാരെ വിട്ടയക്കുമെന്ന് പാകിസ്ഥാന്‍ അറിയിച്ചു. ജൂലായ് 26 വ്യാഴാഴ്ച പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
ജനവരിയിലാണ് ഇവരെ പാകിസ്ഥാന്‍ തടവിലാക്കിയത്. എന്നാല്‍ എന്തിനാണ് ഇവര്‍ അനധികൃതമായി പാകിസ്ഥാനിലേക്ക് കടന്നതെന്ന് അദ്ദേഹം പറഞ്ഞില്ല. ആഗ്രഉച്ചകോടിയുടെ ഭാഗമായുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇവരെ വിട്ടയക്കുന്നതെന്നും മുഹമ്മദ് റിയാസ് പറയുന്നു.
പരസ്പരവിശ്വാസം വളര്‍ത്തുന്നതിന്റെ ഭാഗമായി എടുക്കേണ്ട ചില കര്‍മ്മപരിപാടികളെ സംബന്ധിച്ച് ഇന്ത്യ പാകിസ്ഥാന് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഈ കത്തിന് പാകിസ്ഥാന്‍ മറുപടിയയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications