കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ മൊബൈല്‍ നിരക്ക് കുറച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: ബിപിഎല്ലും എസ്കോട്ടെല്ലും കേരളത്തില്‍ മൊബൈല്‍ ഫോണ്‍ നിരക്കില്‍ കുറവ് വരുത്തി. ബിപിഎല്‍ ഇളവ് പ്രഖ്യാപിച്ചയുടനെയാണ് എസ്കോട്ടെല്ലും നിരക്കില്‍ കുറവ് വരുത്തിയത്.

ബിപിഎല്‍ മൊബൈലില്‍ 30 സെക്കന്റ് ദീര്‍ഘിക്കുന്ന കോളിന് ഇന്‍കമിംഗ് ചാര്‍ജ് 30 പൈസയാക്കി കുറച്ചു. രാത്രിയില്‍ സൗജന്യനിരക്കില്‍ വിളിക്കാവുന്ന സമയം ദീര്‍ഘിപ്പിച്ചു. രാത്രി 10 മുതല്‍ രാവിലെ എട്ട് മണി വരെയാണ് ഇനി മുതല്‍ സൗജന്യനിരക്ക് സമയം. ബിപിഎല്‍ മൊബൈലില്‍ നിന്ന് മറ്റൊരു ബിപിഎല്‍ മൊബൈലിലേക്ക് സൗജന്യമായി വിളിക്കാം.

പുതിയ പദ്ധതികളും ബിപിഎല്‍ നടപ്പില്‍ വരുത്തുന്നുണ്ട്. സാധാരണക്കാര്‍ക്കു വേണ്ടി വാല്യു 350, ബിസിനസുകാര്‍ക്കു വേണ്ടി വാല്യു 750 എന്നീ പദ്ധതികളാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ബിപിഎല്‍ കൊണ്ടുവരുന്നത്. 350 രൂപയുടെ പദ്ധതിയില്‍ പുറത്തേക്കുള്ള വിളിക്ക് രണ്ടു രൂപയും ഇന്‍കമിംഗ് കോളിന് ഒന്നേ കാല്‍ രൂപയുമാണ് നിരക്ക്. 750 രൂപയുടെ പദ്ധതിയില്‍ പുറത്തേക്കുള്ള വിളികള്‍ക്ക് ഒന്നര രൂപയും ഇന്‍കമിംഗ് കോളിന് 50 പൈസയും ഈടാക്കുന്നു.

എസ്കോട്ടെല്‍ 'ലെറ്റസ് ടോക്ക് ' പദ്ധതിയിലെ ഉപഭോക്താക്കള്‍ക്കുള്ള നിരക്കിലാണ് കുറവ് വരുത്തിയിരിക്കുന്നത്. ഇതനുസരിച്ച് പുറത്തേക്കുള്ള വിളികള്‍ക്ക് 30 സെക്കന്റിന് 3.50 രൂപയും ഇന്‍കമിംഗ് കോളുകള്‍ക്ക് 1.75 രൂപയുമാക്കി. ജൂലായ് 27 വെള്ളിയാഴ്ച മുതല്‍ ഇത് നിലവില്‍ വന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X