എസ്ഐബിയുടെ 4.5 % ഓഹരികള്‍ വാങ്ങി
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 4.5 ശതമാനം ഓഹരികള്‍ കൊല്‍ക്കത്തയിലെ എകെജി ഫിന്‍വെസ്റ് ലിമിറ്റഡ്, യൂനോ മെറ്റല്‍സ് എന്നീ കമ്പനികള്‍ സംയുക്തമായി വാങ്ങി. 16.5 ലക്ഷം രൂപയുടെ ഓഹരികളാണ് കമ്പനികള്‍ വാങ്ങിയത്.
ഓഹരി കൈമാറ്റം ബാങ്കിന് ഭീഷണിയല്ലെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് ചെയര്‍മാന്‍ എ.സേതുമാധവന്‍ പറഞ്ഞു. ഓഹരികള്‍ ആര്‍ക്കും വാങ്ങാവുന്നതേയുള്ളൂ. നിയമമനുസരിച്ച് അഞ്ച് ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ റിസര്‍വ് ബാങ്കിന്റെ അനുമതി കൂടാതെ വാങ്ങാനാവില്ല. അതുകൊണ്ടു തന്നെ ബാങ്കിന്റെ നിയന്ത്രണം പിടിച്ചെടുക്കുമെന്ന ഭീതിയില്ല.
നിക്ഷേപതാത്പര്യം മാത്രമേ ഓഹരി വാങ്ങിയതിന് പിന്നിലുള്ളൂവെന്ന് എകെജി ഫിന്‍വെസ്റ് ലിമിറ്റഡ്, യൂനോ മെറ്റല്‍സ് കമ്പനികളുടെ പ്രൊമോട്ടര്‍ ഡയറക്ടറായ രാജേഷ് ഗോയങ്ക പറഞ്ഞു. ബാങ്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications