കശ്മീരില്‍ ഹുറിയത്ത് ബന്ദ്
ശ്രീനഗര്‍: ഹിസ്ബുള്‍ കമാന്റര്‍ മസൂദ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഹുറിയത്ത് ജൂലായ് 27 വെള്ളിയാഴ്ച കശ്മീരില്‍ ബന്ദ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം കശ്മീര്‍ പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് മസൂദ് കൊല്ലപ്പെട്ടത്.
ഹുറിയത്ത് നേതാക്കള്‍ വെള്ളിയാഴ്ച രാവിലെയാണ് ബന്ദാഹ്വാനം നടത്തിയത്. ബന്ദ് കശ്മീരിലെ ജനജീവിതത്തെ ബാധിച്ചു.
കടകള്‍ അടഞ്ഞുകിടക്കുകയാണെന്ന് ശ്രീനഗര്‍ പൊലീസ് അറിയിച്ചു. വളരെ കുറച്ച് വാഹനങ്ങളേ തെരുവിലിറങ്ങിയിട്ടുള്ളൂ.












Click it and Unblock the Notifications