എന്‍ഡിഎ വിട്ടവരെ തിരിച്ചെടുക്കേണ്ടെന്ന്
ദില്ലി: ദേശീയ ജനാധിപത്യ സഖ്യം വിട്ട പാര്‍ട്ടികള്‍ വീണ്ടും സഖ്യത്തിലേക്ക് തിരിച്ചുവരുന്നതിനെ ബിജെപി പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ബിജെപി പ്രസിഡന്റ് ജനകൃഷ്ണമൂര്‍ത്തി പറഞ്ഞു. ദില്ലിയില്‍ തുടങ്ങിയ മൂന്ന് ദിവസത്തെ ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ ഉദ്ഘാടന പ്രസംഗം നടത്തവെയാണ് കൃഷ്ണമൂര്‍ത്തി ഇങ്ങനെ പറഞ്ഞത്.
തമിഴ്നാട് തിരഞ്ഞെടുപ്പ് വേളയില്‍ എന്‍ഡിഎ വിട്ട പിഎംകെ രണ്ടു ദിവസം മുമ്പ് വീണ്ടും മുന്നണിയില്‍ തിരിച്ചെത്തിയിരുന്നു. സഖ്യത്തോട് വിട പറഞ്ഞ തൃണമൂല്‍ കോണ്‍ഗ്രസും ഒരു തിരിച്ചുവരവിനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് ബിജെപി പ്രസിഡന്റിന്റെ പ്രസ്താവന.
വരാനിരിക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഞ്ചല്‍ സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ പറ്റി ദേശീയ എക്സിക്യൂട്ടീവ് യോഗം ചര്‍ച്ച ചെയ്യും. നാഗാ വെടിനിര്‍ത്തല്‍ വ്യാപനത്തെ തുടര്‍ന്ന് മണിപ്പൂരിലുണ്ടായ സ്ഥിതിവിശേഷങ്ങളും യോഗത്തില്‍ ചര്‍ച്ചാ വിഷയമാവും.
യുടിഐ കുംഭകോണത്തിന് ശേഷമുള്ള സാമ്പത്തികവ്യവസഥയുടെ അവസ്ഥയെ കുറിച്ച് ഒരു പ്രമേയം യോഗത്തില്‍ അവതരിപ്പിക്കും.