Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാനിധി 'ഇസഡ് പ്ലസ്' സുരക്ഷാ വിഭാഗത്തില്‍

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിക്ക് കേന്ദ്രസര്‍ക്കാര്‍ 'ഇസഡ് പ്ലസ്' സുരക്ഷാസംവിധാനം ഒരുക്കി. ഇതിനെത്തുടര്‍ന്ന് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ (എന്‍എസ്ജി) കമാന്‍ഡോകള്‍ അദ്ദേഹത്തിന്റെ സുരക്ഷാചുമതല ഏറ്റെടുത്തു കഴിഞ്ഞു.

കഴിഞ്ഞ മാസം അപ്രതീക്ഷിതമായ നീക്കത്തില്‍ തമിഴ്നാട്ടിലെ ജയലളിത സര്‍ക്കാര്‍ കരുണാനിധിയെ അറസ്റു ചെയ്ത പശ്ചാത്തലത്തിലാണ് ഈ സുരക്ഷാ സംവിധാനം. ജയലളിതക്ക് നേരത്തെത്തന്നെ ഈ സുരക്ഷാസംവിധാനം ഒരുക്കിയിട്ടുണ്ട്.

ഡിഎംകെയുടെ നിരന്തരസമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുണാനിധിക്ക് ഈ സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയത്. ഡിഎംകെയുടെ നിര്‍ദ്ദേശപ്രകാരം മുന്‍ ഡിജിപി രാജഗോപാലനെയാണ് കരുണാനിധിയുടെ സുരക്ഷാചുമതലയുള്ള സംഘത്തിന്റെ തലവനായി നിയമിച്ചിരിക്കുന്നത്. എഐഎഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ രാജഗോപാലനെ ഡിജിപി സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. എന്നാല്‍ താന്‍ സുരക്ഷാസംവിധാനത്തിന് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് കരുണാനിധി പറയുന്നത്.

ഒരു സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള ഏഴ് കരിമ്പൂച്ചകള്‍ ഇനിമുതല്‍ എപ്പോഴും കരുണാനിധിയുടെ കൂടെയുണ്ടാകും. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ആറ് എസ്ഐമാര്‍ ഇപ്പോള്‍ കരുണാനിധിയ്ക്ക് സുരക്ഷാ ഉദ്യോഗസ്ഥരായുണ്ട്. അടുത്തു തന്നെ ഒരു ബുള്ളറ്റ് പ്രൂഫ് കാര്‍ അദ്ദേഹത്തിന് നല്‍കും. യാത്രക്കിടയില്‍ ഒരു റിസര്‍വ് സബ്ഇന്‍സ്പെക്ടറും മൂന്നു കോണ്‍സ്റബിള്‍മാരും അദ്ദേഹത്തിന്റെ വാഹനത്തിന് അകമ്പടി സേവിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+