കശ്മീരില്‍ ഏഴ് നുഴഞ്ഞുകയറ്റക്കാരെ കൊന്നു
ശ്രീനഗര്‍: അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒമ്പതുപേരില്‍ ഏഴ് പാക് തീവ്രവാദികളെ വെടിവച്ച് കൊന്നു. നൗഗാം പ്രദേശത്തുകൂടെയാണ് ജൂലായ് 26 വ്യാഴാഴ്ച വൈകീട്ട് തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്.
കീഴടങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ തീവ്രവാദികള്‍ തിരിച്ച് വെടിവെയ്ക്കുകയായിരുന്നു. അതിര്‍ത്തി രക്ഷാസേന തിരിച്ച്വെടിവയ്ക്കാന്‍ തുടങ്ങി. തുടര്‍ന്ന് നടന്ന കനത്ത പോരാട്ടത്തിനൊടുവിലാണ് ഏഴ് തീവ്രവാദികള്‍ മരിച്ചത്.
ജമിയാമസ്ജിദ് ഗേറ്റിന് സമീപം ജൂലായ് 27 വെള്ളിയാഴ്ച അതിര്‍ത്തിരക്ഷാസേനയുടെ കാവല്‍കേന്ദ്രത്തിനു നേരെ ചില അജ്ഞാതരായ തീവ്രവാദികള്‍ വെടിയുതിര്‍ത്തതും പരിഭ്രാന്തി പരത്തി. എന്നാല്‍ വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റില്ല.












Click it and Unblock the Notifications