മുംബൈയില്‍ പുകവലി നിരോധനം
മുംബൈ: മുംബൈയില്‍ പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നതും തുപ്പുന്നതും പുകയില ചവക്കുന്നതും ഭാഗികമായി നിരോധിച്ചു. മഹാരാഷ്ട്രാ മന്ത്രിസഭ ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ് ജൂലായ് 27 വെള്ളിയാഴ്ച അംഗീകരിച്ചു.
ഇനി കേന്ദ്രസര്‍ക്കാരിന്റെ കൂടി അംഗീകാരം ലഭിച്ചാല്‍ ഉടന്‍ നിയമം നിലവില്‍ വരും. ഓര്‍ഡിനന്‍സ് പ്രകാരം 21 വയസിന് താഴെയുള്ളവര്‍ക്ക് പുകയിലയും മറ്റ് പുകയില ഉത്പന്നങ്ങളും വില്‍ക്കുന്നത് നിരോധിക്കും. ഇത് ആദ്യമായി ലംഘിക്കുന്നവര്‍ക്ക് 1000 രൂപയാണ് പിഴ. നിയമലംഘനം ആവര്‍ത്തിച്ചാല്‍ 5000 രൂപ വരെ പിഴ ഈടാക്കാം.
വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കടുത്ത് 100 മീറ്റര്‍ പരിധിക്കുള്ളില്‍ സിഗരറ്റും ഗുട്കയും മറ്റ് പുകയില ഉത്പന്നങ്ങളും വില്‍ക്കുന്നതും നിരോധിക്കും. കോടതി, സെക്രട്ടേറിയറ്റ് തുടങ്ങി പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ പുകവലിക്കുന്നതും പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്.












Click it and Unblock the Notifications