ഫൂലന്‍ വധം: ലോക്സഭ സ്തംഭിച്ചു
ദില്ലി: ഫൂലന്‍ ദേവിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് ലോക്സഭ ജൂലായ് 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിവരെ യോഗം പിരിഞ്ഞു.
സഭ തുടങ്ങിയപ്പോള്‍ത്തന്നെ ബഹളം വച്ചുകൊണ്ട് സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ നടുത്തളത്തിലേക്കിറങ്ങി. ഫൂലന്റെ മരണത്തിന് ഉത്തരവാദി കേന്ദ്രസര്‍ക്കാരാണെന്ന് ആരോപിച്ച അവര്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയും ആഭ്യന്ത്രമന്ത്രി എല്‍.കെ. അദ്വാനിയും രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.
ശാന്തരാകാനുള്ള സ്പീക്കര്‍ ജിഎംസി ബാലയോഗിയുടെ അഭ്യര്‍ത്ഥന അവഗണിക്കപ്പെടുകയായിരുന്നു. തന്റെ അനുയായികളെ നിയന്ത്രിക്കാന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഹ് യാദവിനോട് സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ യാദവ് തന്റെ പ്രവര്‍ത്തകരെ അനുകൂലിക്കുകയാണ് ചെയ്തത്. കുറെക്കഴിഞ്ഞ് ആര്‍ജെഡി നേതാവ് രഘുവംശ് പ്രസാദ് സിംഹും ആര്‍പിഐ നേതാവ് രാംദാസ് അതാവലെയും സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകരോട് ചേര്‍ന്ന് നടുത്തളത്തിലേക്കിറങ്ങി.
ബഹളം നിയന്ത്രണാതീതമായി വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് സഭ മൂന്നു മണിക്കൂര്‍ നേരത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു.












Click it and Unblock the Notifications