ഫൂലനെ വെടിവച്ചത് താനെന്ന് പങ്കജ്സിംഹ്
ദില്ലി: ഫൂലന്‍ദേവിയെ വെടിവച്ചത് താനാണെന്ന് അറസ്റിലായ പങ്കജ്സിംഹ് എന്ന ഷേര്സിംഹ് റാണ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ജൂലായ് 27 വെള്ളിയാഴ്ച ചോദ്യം ചെയ്യലിലാണ് റാണ കുറ്റം സമ്മതിച്ചത്. അക്രമികള്‍ രക്ഷപ്പെട്ട കാറിന്റെ ഡ്രൈവര്‍ മാത്രമാണ് റാണ എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ.
മാത്രമല്ല, ഫൂലന്റെ കൊലപാതകത്തിനു പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടായിരുന്നെന്നും റാണയെ ചോദ്യം ചെയ്തപ്പോള്‍ തെളിഞ്ഞതായും പൊലീസ് പറയുന്നു. നാലുപേരാണത്രെ കൊലപാതകത്തിനു പിന്നില്‍. 'താനും തന്റെ ബന്ധുവിനും പുറമെ ഉമ കശ്യപും അവരുടെ ഭര്‍ത്താവും രണ്ടു മാസത്തോളം റൂര്ക്കിയിലിരുന്നാണ് ഈ കൊലപാതകം ആസൂത്രണം ചെയ്തത്. അതിനു ശേഷം ജൂലായ് 25 നാണ് നാലുപേരും ചേര്‍ന്ന് ദില്ലിയ്ക്ക് തിരിച്ചത് '- റാണ കുറ്റസമ്മതമൊഴിയില്‍ ഇപ്രകാരം പറഞ്ഞു.
ബെഹ്മായികളെ വധിച്ചതിനുള്ള പ്രതികാരം
താന്‍ ഫൂലനെ വധിച്ചത് 1981ല്‍ ഫൂലന് ബെഹ്മായികളെ വധിച്ചതിനുള്ള പ്രതികാരമായിട്ടാണെന്നും പങ്കജ്സിംഹ് പറഞ്ഞതായി ഉത്തരാഞ്ചല്‍ പൊലീസ് വെളിപ്പെടുത്തി.
കൊല നടത്തുന്ന സമയത്ത് തനിക്ക് രണ്ട് കൂട്ടാളികളുമുണ്ടായിരുന്നതായി ഷേര്സിംഹ് റാണ സമ്മതിച്ചു. അതില്‍ ഒരാള്‍ മീററ്റുകാരനായ തന്റെ ബന്ധുവാണ് രവീന്ദര്‍ സിംഹ് ആണെന്നും അദ്ദേഹം പറഞ്ഞു.
22 ബെഹ്മായികളെ അന്നത്തെ ചമ്പല്ക്കൊള്ളക്കാരിയായ ഫൂലന്ദേവിയും സംഘവും 1981ല്‍ കൊലപ്പെടുത്തുമ്പോള്‍ ആ ഗ്രാമത്തിലെ ഒരു കുട്ടിയായിരുന്നു താനെന്നും റാണ പറഞ്ഞു. എനിക്ക് ജീവിതത്തില്‍ രണ്ട് ആഗ്രഹമുണ്ടായിരുന്നു - ഒന്ന് ഫൂലന് ദേവിയെ വധിക്കുക. രണ്ട് പൃഥ്വിരാജ് ചൗഹാന്റെ സ്മാരകം അഫ്ഗാനിസ്ഥാനിലെ ഖണ്ഡഹാറില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരുക.
അതിലൊന്ന് സാധിച്ചു. രണ്ടാമത്തേതും അധികം വൈകാതെ സഫലീകരിക്കാന്‍ കഴിയുമെന്ന് കരുതുന്നു. -റാണ പറയുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications