ഫൂലന് വധം: പങ്കജ് സിംഹ് കീഴടങ്ങി
ദില്ലി: ഫൂലന് ദേവിയുടെ വധത്തില്‍ പൊലീസ് സംശയിക്കുന്ന പങ്കജ് സിംഹ് എന്ന ഷേര്‍ സിംഹ് റാണ പൊലീസിന് കീഴടങ്ങി. ജൂലായ് 27 വെള്ളിയാഴ്ച രാവിലെ ഡെഹ്റാഡൂണ്‍ പൊലീസിന് മുന്നിലാണ് റാണ കീഴടങ്ങിയത്.
ഫൂലന്‍ദേവിയെ വെടിവച്ചു വീഴ്ത്തിയത് താനാണെന്ന് റാണ സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കൊലയാളികളുടെ സംഘത്തില്‍ രവീന്ദര്‍ എന്നൊരാളും ഉണ്ടായിരുന്നതായി റാണ പൊലീസിനോട് പറഞ്ഞു. അറസ്റ് ചെയ്ത് ദില്ലിയിലേക്ക് കൊണ്ടുവരുന്ന റാണയെ ക്രൈംബ്രാഞ്ച് കൂടുതല്‍ ചോദ്യം ചെയ്യും.
ഫൂലന്റെ അശോക റോഡിലുള്ള വീടിനു മുന്നില്‍ അക്രമികള്‍ എത്തിയ പച്ച മാരുതി കാറിന്റെ ഡ്രൈവറായാരിന്നു റാണ. ഈ കാറിലാണ് കൊലയാളികള്‍ രക്ഷപ്പെട്ടത്. അശോക റോഡില്‍ നിന്ന് രക്ഷപ്പെട്ട ശേഷം മഹാദേവ റോഡില്‍വച്ച് കൊലയാളികള്‍ കാര്‍ ഉപേക്ഷിച്ച് ഒരു ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ടുവെന്നാണ് പൊലീസിന്റെ സംശയം. കൊല നടന്ന ജൂലായ് 25 ബുധനാഴ്ച രാവിലെ ഫൂലന് ദേവിയെ പാര്‍ലമെന്റില്‍ കൊണ്ടു വിട്ടതും ഇതേ കാറിലാണ്.
ഫൂലന് ദേവിയുടെ മരണശേഷം റാണയുടെ വീട്ടിലുള്ള എല്ലാവരും ഒളിവില്‍ പോവുകയും മദ്യഷാപ്പ് അടച്ചിടുകയും ചെയ്തതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിനു ശേഷം ദില്ലി പൊലീസ് കാര്‍ പരിശോധിച്ച് പങ്കജ് സിംഹ് റാണയുടേതാണെന്ന് തിട്ടപ്പെടുത്തി. എന്നാല്‍ ഉത്തരാഞ്ചല്‍ പൊലീസിന്റെ നിഗമനപ്രകാരം കാര്‍ ഷേര്‍ സിംഹ് റാണയുടേതായിരുന്നു. തുടര്‍ന്നാണ് പങ്കജ് സിംഹും ഷേര്‍ സിംഹും ഒരാളാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയിരിക്കുന്നത്.
ഫൂലന് ദേവിയുടെ സന്തതസഹചാരിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ ഉമാ കാശ്യപിന്റെ ദത്ത് സഹോദരനാണ് പങ്കജ് സിംഹ് എന്ന ഷേര്സിംഹ് റാണ.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications