യുടിഐ ചെയര്‍മാന്‍ മൂന്ന് വരെ റിമാന്റില്‍
മുംബൈ: യുടിഐ മുന്‍ ചെയര്‍മാന്‍ പി.എസ്. സുബ്രഹ്മണ്യത്തെ ആഗസ്ത് മൂന്നുവരെ പൊലീസ് കസ്റഡിയില്‍ വയ്ക്കാന്‍ പ്രത്യേക കോടതി ഉത്തരവായി. സസ്പെന്റ് ചെയ്യപ്പെട്ട യുടിഐയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ എം.എം. കപൂറിനെയും എസ്.കെ. ബസുവിനെയും സ്റോക് ബ്രോക്കര്‍ രാകേഷ് മെഹ്ത്തയെയും ആഗസ്ത് മൂന്നുവരെ കസ്റഡിയില്‍ വയ്ക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഇവര്‍ നാലുപേരും സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിക്കളഞ്ഞുകൊണ്ടാണ് പ്രത്യേക കോടതി ജഡ്ജി എസ്.ആര്‍. മെഹ്റ ഇവരെ ആഗസ്ത് മൂന്നുവരെ റിമാന്റ് ചെയ്തത്. ഇവര്‍ക്കെതിരായ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും അത് വളരെ നിര്‍ണ്ണായകഘട്ടത്തിലാണെന്നും ഉള്ള കാരണമാണ് ജഡ്ജി വിധിയില്‍ പറഞ്ഞത്. യുടിഐയുടെ 32 കോടി വരുന്ന പൊതുഫണ്ട് ദുരുപയോഗം ചെയ്തുവെന്നതാണ് ഇവര്‍ക്കെതിരായ കേസ്.
കുറ്റകൃത്യത്തില്‍ പ്രതികള്‍ക്കുള്ള പങ്കിനെപ്പറ്റി മനസ്സിലാക്കാന്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന സിബിഐയുടെ അഭിപ്രായവും കോടതി ശരിവച്ചു. കേസ് ഡയറിയില്‍ നിന്നും സിബിഐ അന്വേഷണം ശരിയായ ഗതിയിലാണെന്നും കുറ്റം ആരോപിക്കപ്പെട്ടവര്‍ കുറ്റം ചെയ്തിട്ടുള്ളതായി തെളിയുന്നുണ്ടെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications