'മുഷാറഫിന്റെ പ്രസ്താവന ഭാവി ചര്‍ച്ചകളെ ബാധിക്കും'
ദില്ലി: ആഗ്ര ഉച്ചകോടി സംബന്ധിച്ച് പാകിസ്ഥാന് പ്രസിഡണ്ട് പര്‍വേസ് മുഷാറഫ് നടത്തുന്ന ചില വാസ്തവവിരുദ്ധമായ പ്രസ്താവനകള്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഭാവി ചര്‍ച്ചകളെ ബാധിക്കുമെന്ന് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി മുന്നറിയിപ്പ് നല്കി.
ഇന്ത്യന്‍ സര്‍ക്കാരിന്റെ തലപ്പത്തിരിക്കുന്നവരില്‍ ഉണ്ടായ അഭിപ്രായവ്യത്യാസമാണ് ആഗ്ര ഉച്ചകോടിയില്‍ സംയുക്തപ്രഖ്യാപനം നടത്താന്‍ തടസ്സമായതെന്ന് മുഷാറഫിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. ''രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഭാവി ചര്‍ച്ചകള്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രമേ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഉപകരിക്കുകയുളളൂ'', കാര്‍ഗില്‍ വിജയദിനത്തോടനുബന്ധിച്ച് ജൂലായ് 26 വ്യാഴാഴ്ച വൈകീട്ട് പ്രധാനമന്ത്രി പറഞ്ഞു.
ഉച്ചകോടിയില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രതിനിധികള്‍ ഒറ്റക്കെട്ടായിരുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ''തീവ്രവാദികളെ സ്വാതന്ത്യ്രപോരാളികള് എന്നു വിളിക്കാന്‍ ഒരു പ്രതിനിധിയും ഇഷ്ടപ്പെടുന്നില്ല. അതിര്‍ത്തി തീവ്രവാദത്തെ ആര്‍ക്കും അവഗണിക്കാനും പറ്റില്ല.''
പാകിസ്ഥാന് ജയിലില്‍ ഇപ്പോഴും 54 ഇന്ത്യന്‍ യുദ്ധത്തടവുകാര്‍ ഉണ്ടെന്ന് വാജ്പേയി ആവര്‍ത്തിച്ചു. ഇതിന്റെ വിശദവിവരങ്ങള്‍ ശേഖരിച്ച് പാകിസ്ഥാന് അയച്ചുകൊടുക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications