ആന്റണി വിമാനക്കൂലി നല്‍കണം: ചെറിയാന്
തിരുവനന്തപുരം: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ എ.കെ.ആന്റണി 1995ല്‍ പ്രത്യേക വിമാനത്തില്‍ ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്ത് വന്നതിന്റെ യാത്രാക്കൂലി ആന്റണി തന്നെ നല്‍കണമെന്ന് ചെറിയാന് ഫിലിപ്പ്.
വിമാനക്കൂലിയായ 14 ലക്ഷം രൂപയും പലിശയുമടക്കം 30 ലക്ഷം രൂപ ആന്റണി നല്‍കണം. മണിക്കൂറുകള്‍ക്കു ശേഷം യാത്രാവിമാനമുണ്ടായിരിക്കെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പ്രത്യേക വിമാനത്തില്‍ വന്നത് ആന്റണിയുടെ അധികാരത്തോടുള്ള ആര്‍ത്തി മൂലമാണ്.
ഇതുവരെയായി അനേകം അധികാരപദവികളിലിരുന്നിട്ടുള്ള ആന്റണിക്ക് സര്‍ക്കാരില്‍ നിന്ന് കിട്ടിയത് അനേകം ലക്ഷം രൂപയാണ്. മുഖ്യമന്ത്രിയാകുന്നതിന് മുമ്പുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കേണ്ട കാര്യമില്ല. അതുകൊണ്ടുതന്നെ ധാര്‍മികബോധമുണ്ടെങ്കില്‍ വിമാനക്കൂലി നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കേണ്ടതാണ്.- ചെറിയാന് പറഞ്ഞു.