Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുവായൂരിലെ കുടിവെള്ളപ്രശ്നം പരിഹരിക്കും

തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പരിസരത്ത് അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ദേവസ്വം മന്ത്രി ജി. കാര്‍ത്തികേയന്‍ നിര്‍ദേശം നല്‍കി.

ഗുരുവായൂരിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനുള്ള പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കുമെന്ന് കാര്‍ത്തികേയന്‍ ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ക്ക് ഉറപ്പ് നല്‍കി. ഗുരുവായൂരിലെ അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതിനും ഡ്രെയിനേജ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ട നടപടികള്‍ എടുക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളുമായി ചര്‍ച്ച നടത്തുമെന്ന് ജൂലായ് 27 വെള്ളിയാഴ്ച ഗുരുവായൂര്‍ ദേവസ്വം അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി വ്യക്തമാക്കി.

ഗുരുവായൂരിലെ താമസസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ദേവസ്വത്തിന് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കും. ഗുരുവായൂരിലെ ചില ലോഡ്ജുകളുമായി ബന്ധപ്പെട്ട് ഈയിടെ ഉണ്ടായ ചില സംഭവങ്ങള്‍ നിര്‍ഭാഗ്യകരമായിപ്പോയെന്ന് മന്ത്രി പറഞ്ഞു. ഗുരുവായൂരിലെ ക്രമസമാധാനപാലനത്തിലും ഭക്തജനങ്ങളുടെ സുരക്ഷയിലും സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. ഗുരുവായൂരിലെ സുരക്ഷാക്രമീകരണങ്ങള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ മെച്ചപ്പെടുത്തുന്നതിന് പൊലീസിന് നിര്‍ദേശം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+