കെഎസ്യു പ്രവര്‍ത്തകര്‍ പഠിപ്പുമുടക്കി
തിരുവനന്തപുരം: എസ്എഫ്ഐക്കാര്‍ തങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കെഎസ്യു പ്രവര്‍ത്തകര്‍ ജൂലായ് 27 വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കി. പഠിപ്പുമുടക്കിനോടനുബന്ധിച്ച് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രകടനവും നടന്നു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കെഎസ്യു പ്രവര്‍ത്തകരെ എസ്എഫ്ഐക്കാര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പഠിപ്പു മുടക്ക്.
വ്യാഴാഴ്ച തിരുവനന്തപുരം സാഫല്യ കോംപ്ലക്സിനടുത്ത് നടന്ന സംഘട്ടനത്തില്‍ മലയിന്‍ കീഴ് സ്വദേശി അജിത്കുമാര്‍, മേയാട് സ്വദേശികളായ സജി, രാജീവ് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റു ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications