Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടഞ്ചേരിയിലെ ഭൂമി: വിവാദം തുടരുന്നു

കോഴിക്കോട്: ഭൂമിയുടെ ഉടമസ്ഥതയിലുള്ള അവകാശം ഹൈക്കോടതി അംഗീകരിച്ചിട്ട് രണ്ട് ദശകമായെങ്കിലും കോടഞ്ചേരിയിലെ കര്‍ഷകരുടെ ഭൂമിയെ കുറിച്ച് ഇപ്പോഴും വിവാദം തുടരുന്നു. ഭൂമി വനഭൂമിയായി പ്രഖ്യാപിക്കണമെന്ന് പരിസ്ഥിതി വാദികള്‍ ഒരു ഭാഗത്ത് വാദിക്കുമ്പോള്‍ റവന്യൂ വകുപ്പ് ഈ ഭൂമിയെ ഇതേ വരെ കൃഷിഭൂമിയായി അംഗീകരിച്ചിട്ടില്ല.

1983ലാണ് നീണ്ടകാലത്തെ നിയമയുദ്ധത്തിന് ശേഷം കോടഞ്ചേരിയിലെ 270 ഏക്കര്‍ വനഭൂമി കൃഷിക്കാര്‍ക്ക് നല്‍കാന്‍ ഹൈക്കോടതി ഉത്തരവായത്. 1971ലെ കേരള പ്രൈവറ്റ് ഫോറസ്റ് വെസ്റിംഗ് ആന്റ് അസൈന്‍മെന്റ് ആക്ട് പ്രകാരം നേരത്തെ ഭൂമി കൈവശം വെച്ചിരിക്കുന്നവര്‍ക്ക് ഭൂമിയില്‍ ഉടമസ്ഥാവകാശമുണ്ടെന്ന് ഹൈക്കോടതി വിധിച്ചു.

ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും റവന്യൂ വകുപ്പ് താത്കാലിക നികുതി മാത്രമാണ് കര്‍ഷകരില്‍ നിന്ന് ഈടാക്കുന്നത്. അതായത് കര്‍ഷകരുടെ ഉടമസ്ഥാവകാശത്തെ റവന്യൂ വകുപ്പ് അംഗീകരിച്ചില്ലെന്ന് അര്‍ഥം.

കൂടാതെ നായനാര്‍ സര്‍ക്കാര്‍ ഈ വര്‍ഷം ജൂണില്‍ പുറപ്പെടുവിച്ച വനഓര്‍ഡിനന്‍സ് പ്രകാരം തര്‍ക്കഭൂമി വനഭൂമിയില്‍ പെടുത്തിയതോടെ വിവാദം കൂടുതല്‍ സങ്കീര്‍ണായി.

പരിസ്ഥിതി പ്രവര്‍ത്തര്‍ ഈ ഭൂമി വനഭൂമിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ തങ്ങളുടെ അവകാശം അംഗീകരിച്ചുകിട്ടാനുള്ള ശ്രമത്തിലാണ് ജീരകപ്പാറ കര്‍ഷക സംരക്ഷണ സമിതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+