എലിപ്പനി: ആലപ്പുഴയില്‍ ഒരാള്‍ കൂടി മരിച്ചു
കോട്ടയം: എലിപ്പനി മൂലം ആലപ്പുഴയില്‍ ഒരു സ്ത്രീ മരിച്ചു. മല്ലാശ്ശേരിയിലെ ലീലാമ്മ (39)യാണ് ജൂലായ് 26 വ്യാഴാഴ്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ എലിപ്പനി മൂലം മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഈ വര്‍ഷം എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 27 ആയി ഉയര്‍ന്നു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ 16 പേര്‍ എലിപ്പനി ബാധിച്ച് ചികിത്സയിലാണ്. 20 പേരെ ഇതിനകം തന്നെ ചികിത്സ നല്‍കി ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.












Click it and Unblock the Notifications