കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈലന്റ്വാലി പദ്ധതി ഉപേക്ഷിച്ചേക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സൈലന്റ് വാലി പദ്ധതി വീണ്ടും പൊടിതട്ടിപുറത്തെടുക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കാന്‍ സാധ്യത. ഇതിന്റെ പേരില്‍ ഒരു വിവാദത്തിന് തുടക്കമിടാന്‍ തല്ക്കാലം ആന്റണി സര്‍ക്കാരിന് താല്പര്യമില്ലെന്നാണ് അറിയുന്നത്.

സൈലന്റ് വാലി ജലവൈദ്യുതപദ്ധതിയെപ്പറ്റി സര്‍ക്കാര്‍ ഗൗരവമായി ആലോചിച്ചിട്ടില്ലെന്ന ആന്റണിയുടെ പ്രസ്താവന ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇത് സംബന്ധിച്ച് ജൂലായ് 25 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗവും സൈലന്റ്വാലി പദ്ധതിയെപ്പറ്റി ഇനിയൊരു വിവാദം വേണ്ടെന്ന അഭിപ്രായപ്രകടനമാണ് നടത്തിയതെന്നറിയുന്നു.

ജൈവവൈവിധ്യമേഖലയില്‍ പെട്ട വനങ്ങളില്‍ എന്തെങ്കിലും പദ്ധതി തുടങ്ങണമെങ്കില്‍ വന്യജീവികള്‍ക്കുള്ള ഇന്ത്യന്‍ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിക്കണമെന്നുണ്ട്. സൈലന്റ്വാലി ജൈവവൈവിധ്യമേഖലയില്‍ പെട്ട വനമേഖലയാണ്. യുനെസ്കോയും സൈലന്റ്വാലിയെ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുപോലെയുള്ള വനമേഖലകളില്‍ പദ്ധതിതുടങ്ങാനായി മറ്റു ചിലസംസ്ഥാനങ്ങളും കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാല്‍ അവര്‍ക്കാര്‍ക്കും അനുമതി ലഭിച്ചില്ല.

മന്ത്രിസഭായോഗത്തില്‍ വനംവകുപ്പ് മന്ത്രി ജി. സുധാകരനും സൈലന്റ് വാലി പദ്ധതി വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള നീക്കത്തിനെ എതിര്‍ത്തുവെന്നറിയുന്നു. 1981ല്‍ പാരിസ്ഥിതിക കാരണങ്ങള്‍ പറഞ്ഞ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ അറിവോടെയാണ് പദ്ധതി ഉപേക്ഷിച്ചത്.

മന്ത്രിസഭായോഗം തീര്‍ന്നയുടനെയാണ് ആന്റണി പത്രലേഖകരോട് സൈലന്റ്വാലിയെപ്പറ്റി സര്‍ക്കാര്‍ ഗൗരവമായി ആലോചിച്ചിട്ടില്ലെന്ന് പറഞ്ഞത്. സൈലന്റ്വാലി പദ്ധതിയുടെ പേരില്‍ വീണ്ടും സംസ്ഥാനത്ത് പരിസ്ഥിതി വാദികളും സര്‍ക്കാരും തമ്മില്‍ പ്രസ്താവനായുദ്ധത്തിന് തുടക്കംകുറിച്ച് അധികംവൈകാതെ തന്നെയാണ് ആന്റണിയുടെ ഈ വിശദീകരണം വന്നത്. സുഗതകുമാരിയും ശാസ്ത്രസാഹിത്യപരിഷത്തും സൈലന്റ് വാലി പദ്ധതിയ്ക്കെതിരായി പ്രസ്താവനയിറക്കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X