തീരപഥം പദ്ധതി മരവിപ്പിച്ചിട്ടില്ല

തിരുവനന്തപുരം: തിരുവനന്തപുരത്തെ തീരദേശപ്രദേശത്തെ വികസനത്തിനായി വിഭാവനം ചെയ്തിട്ടുള്ള തീരപഥം പദ്ധതി മരവിപ്പിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

പദ്ധതി ഉടന്‍ തന്നെ തുടങ്ങാനുള്ള നടപടികള്‍ എടുത്തുവരികയാണെന്ന് ജൂലായ് 27 വെള്ളിയാഴ്ച തദ്ദേശസ്വയംഭരണ സെക്രട്ടറി വ്യക്തമാക്കി. മന്ത്രിമാരായ എം. വി. രാഘവനും ചെര്‍ക്കളം അബ്ദുള്ളയും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരപഥം പദ്ധതിയെ കുറിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.

തിരുവനന്തപുരം ജില്ലയിലെ ആക്കുളം കായലിന്റെ പാര്‍വതിപുത്തനാര്‍ ഭാഗത്തുനിന്നുമായിരിക്കും പദ്ധതി തുടങ്ങുക. ഇതിനായി 50 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ പൊന്നുംവിലയ്ക്കെടുക്കും. മെച്ചപ്പെട്ട പരിസ്ഥിതിയും കൂടുതല്‍ തൊഴിലവസരങ്ങളും പദ്ധതി വഴി കൈവരുമെന്നും സെക്രട്ടറി അറിയിച്ചു. ഈ പ്രദേശങ്ങളില്‍ നിമയമപ്രകാരമുള്ള ഭൂമിയുടെ ക്രയവിക്രയത്തിന് തടസമൊന്നുമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+