കശ്മീരില്‍ സായുധകലാപം അനുവദിക്കില്ല: ബുഷ്
വാഷിംഗ്ടണ്‍: കശ്മീരിനെ ഇനിയും സായുധകലാപത്തിനുള്ള സുരക്ഷിതമായ ഇടമായി തുടരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു ബുഷ് പറഞ്ഞു. കൊസോവയില്‍ കാംപ് ബോന്‍ഡ്സ്റീലില്‍ അമേരിക്കന്‍ പട്ടാളക്കാരുമായി ജൂലായ് 26 വ്യാഴാഴ്ച സംസാരിക്കുകയായിരുന്നു ജോര്‍ജ്ജ് ബുഷ്.
കൊസോവയെയും കശ്മീരിനെയും താരതമ്യം ചെയ്ത ബുഷ് രണ്ടിടത്തും ഭീകരവാദികളുടെ സുരക്ഷിതകേന്ദ്രമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. സഹനവും സ്വാതന്ത്യ്രവും നിറഞ്ഞ ഒരു ലോകം സൃഷ്ടിക്കാനുള്ള അമേരിക്കയുടെ ശ്രമം തുടരും. കൊസോവ മുതല്‍ കശ്മീര്‍ വരെ, പശ്ചിമേഷ്യ മുതല്‍ വടക്കന്‍ അയര്‍ലണ്ട് വരെ സ്വാതന്ത്യ്രവും സഹനവും നിറഞ്ഞ ഒരു സമൂഹം സൃഷ്ടിക്കണം. ഇന്നത്തെ ലോകത്തില്‍ ഇത് പ്രധാന വിഷയമായിരിക്കുകയാണെന്നും ബുഷ് വ്യക്തമാക്കി.
നേരത്തെ വന്ന പ്രസ്താവനയില്‍ കശ്മീരില്‍ സായുധകലാപം നിര്‍ത്തണമെന്ന് ബുഷ് ആവശ്യപ്പെട്ടതായി സൂചനയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ബുഷിന്റേതായി തിരുത്തിയ മറ്റൊരു പ്രസ്താവന പുറത്തുവരികയായിരുന്നു. അതിലാണ് കൊസോവൊയും കശ്മീരും സായുധകലാപത്തിനുള്ള സുരക്ഷിതകേന്ദ്രമായിരിക്കില്ലെന്ന് ബുഷ് പറഞ്ഞത്.












Click it and Unblock the Notifications