തമിഴ്പുലികളെത്തിയത് രഹസ്യവഴിയിലൂടെ
കൊളംബോ: കൊളംബോ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ ആക്രണം നടത്തിയ തമിഴ്പുലികള്‍ ഒരു രഹസ്യവഴിയിലൂടെയാണ് വിമാനത്താവളത്തിനടുത്ത് എത്തിയതെന്ന് ശ്രീലങ്കന്‍ പൊലീസ് അറിയിച്ചു.
വ്യോമസേനാ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്താന്‍ ഉപയോഗിക്കുന്ന രഹസ്യവഴിയിലൂടെയാണ് തമിഴ്പുലികളെത്തിയത്. വിമാനത്താവള കവാടത്തിനടുത്ത് നിന്ന് ഒരു കളിക്കളത്തിലേക്കുള്ളതാണ് ഈ വഴി.
സംഭവം നടന്ന ദിവസം ചിലയാളുകളെ സംശയകരമായ സാഹചര്യത്തില്‍ മൈതാനത്തില്‍ കണ്ടിരുന്നുവെന്ന് ഒരു ദൃക്സാക്ഷി പറഞ്ഞു. വ്യോമസേന ബാരക്കില്‍ ഇതറിയിച്ചെങ്കിലും അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പേര്‍ ഇത് കാര്യമായെടുത്തില്ല.
'' പിന്നീട് ഒരു എയര്‍കണ്ടീഷന്‍ഡ് ബസ്സില്‍ നിന്നും ചില ബാഗുകള്‍ മൈതാനത്തേക്ക് കൊണ്ടുവരുന്നത് കണ്ടു. ഇതേ കുറിച്ച് വിവരമറിയിച്ചതിനെ തുടര്‍ന്ന് ബാഗുകള്‍ ഒരു സൈനികന്‍ പരിശോധിച്ചു. ഏതെങ്കിലും വിദേശ ടൂറിസ്റുകള്‍ വെച്ചതാവാം ഈ ബാഗെന്നായിരുന്നു ആ സൈനികന്റെ നിഗമനം.'' -ദൃക്സാക്ഷി പറഞ്ഞു.
തമിഴ്പുലികളെത്തിയതെന്ന് കരുതപ്പെടുന്ന ബസ് പൊലീസ് തിരഞ്ഞുവരികയാണ്.












Click it and Unblock the Notifications