ബിജെപി എക്സിക്യുട്ടീവ് സാമ്പത്തിക പ്രമേയം പാസാക്കി
ദില്ലി: യുടിഐ കുംഭകോണം സംബന്ധിച്ച് ബിജെപി ദേശീയ എക്സിക്യുട്ടീവ് സാമ്പത്തിക പ്രമേയം പാസാക്കി. ഇക്കാര്യത്തില്‍ ധനകാര്യമന്ത്രി നല്‍കിയ വിശദീകരണത്തില്‍ യോഗം തൃപ്തി പ്രകടിപ്പിച്ചു.
ഈ വിഷയത്തില്‍ അഭിപ്രായം പറയുന്നതിനായി ഇതുസംബന്ധിച്ചു നടക്കുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ടുകള്‍ വരുന്നതു വരെ കാത്തിരിക്കുകയാണെന്ന് പ്രമേയത്തില്‍ വ്യക്തമാക്കി. യുടിഐ പോലുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ക്കു മേല്‍ സര്‍ക്കാരിന്റെ മതിയായ മേല്‍നോട്ടമുണ്ടാവണമെന്ന് പ്രമേയം നിര്‍ദേശിച്ചു.
ആഗ്ര ഉച്ചകോടിയെ പറ്റിയും യോഗം ചര്‍ച്ച ചെയ്തു. ഉച്ചകോടിയെ പറ്റി വിദേശകാര്യമന്ത്രി ജസ്വന്ത്സിംഗും ആഭ്യന്തര സുരക്ഷയുടെ സ്ഥിതിയെ പറ്റി ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനിയും വിശദീകരിച്ചു.
പാകിസ്ഥാനുമായുള്ള തുടര്‍ന്നുളള ചര്‍ച്ചകളിലും അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള തീവ്രവാദം തന്നെയാവണം മുഖ്യവിഷയമായി ഉയര്‍ത്തിക്കാട്ടേണ്ടതെന്ന് ചില പ്രതിനിധികള്‍ ആവശ്യപ്പെട്ടു. വിസ നിയന്ത്രണത്തില്‍ ഇളവ് വരുത്തുന്നതുപോലുള്ള നീക്കങ്ങള്‍ ഇന്ത്യ ഏകപക്ഷീയമായി ചെയ്യുന്നതിനെതിരെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.












Click it and Unblock the Notifications