വാജ്പേയിക്ക് മുഷാറഫിന്റെ ഔദ്യോഗിക ക്ഷണം
ദില്ലി: പാകിസ്ഥാന്‍ പ്രസിഡണ്ട് പര്‍വേസ് മുഷാറഫ് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ ഔദ്യോഗികമായി പാകിസ്ഥാനിലേക്ക് ക്ഷണിച്ചു. ജൂലായ് 27 വെള്ളിയാഴ്ച ദില്ലിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അഷ്റഫ് ജഹാംഗീര്‍ ഖാസി വിദേശകാര്യ സെക്രട്ടറി ചൊകില അയ്യര്‍ വഴിയാണ് ക്ഷണക്കത്ത് നല്‍കിയത്.
പ്രധാനമന്ത്രിയോടൊപ്പം പ്രതിരോധ-വിദേശകാര്യമന്ത്രി ജസ്വന്ത് സിംഹിനും ക്ഷണമുണ്ട്. പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി അബ്ദുള്‍ സത്താറിന്റെ ക്ഷണക്കത്ത് കുറച്ചുദിവസങ്ങള്‍ക്കു മുമ്പു തന്നെ വിദേശകാര്യമന്ത്രാലയത്തില്‍ കിട്ടിയിട്ടുണ്ടെന്ന് ഔദ്യോഗിക വക്താക്കള്‍ പറഞ്ഞു.
എങ്കിലും ഇരുനേതാക്കളുടെയും പാകിസ്ഥാന്‍ സന്ദര്‍ശനതീയതി ഇനിയും പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ.
ആഗ്ര ഉച്ചകോടിക്കായി ജൂലായ് 14ന് ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍ പ്രസിഡണ്ട് പ്രധാനമന്ത്രിയെ ഇസ്ലാമാബാദ് സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിരുന്നു. പാക് പ്രസിഡണ്ടിന്റെ ക്ഷണം അന്ന് പ്രധാനമന്ത്രി സ്വീകരിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications