നാഗാകലാപകാരികള്‍ കലാപത്തിന്
ഗുവാഹഠി: നാഗാലാന്റില്‍ മാത്രമായി വെടിനിര്‍ത്തല്‍ പരിമിതപ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കലാപം നടത്തുമെന്ന് നാഗാകലാപകാരികളുടെ സംഘടനയായ എന്‍എസ്സിഎന്‍(ഐഎം). നാഗാലാന്റില്‍ മാത്രമായി വെടിനിര്‍ത്തല്‍ പരിമിതപ്പെടുത്താനുള്ള കേന്ദ്രതീരുമാനത്തോട് നാഗാവിഭാഗത്തിന് അനുകൂല നിലപാടാണെന്ന ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനിയുടെ പ്രസ്താവന വാസ്തവവിരുദ്ധമാണെന്നും നാഗാ നേതാക്കള്‍ പറയുന്നു. സര്‍ക്കാര്‍ വിശ്വാസവഞ്ചന നടത്തുകയായിരുന്നെന്നും അവര്‍ ആരോപിക്കുന്നു.
വീണ്ടും ഒളിപ്പോര് തുടരാനാണ് നാഗാതീരുമാനമെന്ന് അറിയുന്നു. വീണ്ടും നാഗാലന്റിലും സമീപസംസ്ഥാനങ്ങളിലും വീണ്ടും ചോരപ്പുഴയൊഴുകുന്നതിന് ഇത് കാരണമായേക്കുമെന്ന് കരുതുന്നു.
ജൂലായ് 27 വെള്ളിയാഴ്ച പ്രധാനമന്ത്രി വാജ്പേയി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് നാഗാവെടിനിര്‍ത്തല്‍ നാഗാലാന്റില്‍ മാത്രം തുടര്‍ന്നാല്‍ മതിയെന്ന് തീരുമാനമെടുത്തത്. നാഗാകലാപകാരികളുമായുള്ള കേന്ദ്രസര്‍ക്കാരിന്റെ വെടിനിര്‍ത്തല്‍ നാഗാലാന്റിന് ചുറ്റുമുള്ള സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്നായിരുന്നു നാഗാനേതാക്കളുടെ സംഘടനയായ എന്‍എസ്സിഎന്‍(ഐ-എം) ആവശ്യപ്പെട്ടിരുന്നത്.












Click it and Unblock the Notifications