ഒറീസ: യൂറോപ്യന്‍ യൂണിയന്‍ 8.3കോടി നല്കി
ഭുനേശ്വര്‍: പ്രളയക്കെടുതിയില്‍ പെട്ട ഒറീസയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി യൂറോപ്യന്‍ യൂണിയന്‍ 8.34 കോടി രൂപ (20 ലക്ഷം യൂറോ)സഹായം പ്രഖ്യാപിച്ചു.
ഭക്ഷണം, താത്കാലിക താമസസൗകര്യങ്ങള്‍, വെള്ളം, ശുചീകരണ പദ്ധതികള്‍ എന്നിവയടങ്ങിയതായിരിക്കും സഹായം. നേരത്തെ യൂറോപ്യന്‍ യൂണിയന്റെ മാനുഷിക സഹായ ഓഫീസ് പ്രളയബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനകളുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു.
ഫണ്ട് അനുവദിക്കുന്നതിന് ഇതു വരെ കിട്ടിയ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് സഹായം അനുവദിച്ചിരിക്കുന്നത്. ഗുജറാത്തില്‍ ഭൂകമ്പമുണ്ടായപ്പോള്‍ 1.3 കോടി യൂറോ യൂറോപ്യന്‍ യൂണിയന്‍ സഹായം നല്‍കിയിരുന്നു.












Click it and Unblock the Notifications