റാണയെ ദില്ലിയിലേക്ക് കൊണ്ടുവന്നു
ദില്ലി: ഫൂലന്‍ദേവിയെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയ ഷേര്‍സിംഗ് റാണ എന്ന പങ്കജ്സിംഗിനെ ഡെറാഡൂണില്‍ നിന്ന് ദില്ലിയിലേക്ക് കൊണ്ടുവന്നു. ഡെറാഡൂണില്‍ വെച്ചാണ് റാണ പൊലീസിന് കീഴടങ്ങിയത്.
റാണയെ ദില്ലി ക്രൈംബ്രാഞ്ച് പൊലീസും ഇന്റലിജന്‍സ് ഏജന്‍സികളും ചോദ്യം ചെയ്തുവരികയാണ്. ശനിയാഴ്ച വൈകുന്നേരം റാണയെ പട്ട്യാല ജില്ലാ കോടതിയില്‍ ഹാജരാക്കും.
സമാജ്വാദി പാര്‍ട്ടി നേതാക്കളായ ഉമാ കാശ്യപിനെയും ഭര്‍ത്താവ് വിജയകുമാറിനെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഫൂലന്റെ കൊല നടക്കുന്ന വേളയില്‍ ഇരുവരും അവരുടെ വീട്ടിലുണ്ടായിരുന്നു. ദില്ലിയിലേക്ക് വന്ന ഇവരുടെ കാര്‍ ഓടിച്ചിരുന്നത് അറസ്റ് ചെയ്യപ്പെട്ട റാണയാണ്. ഉമാകാശ്യപിനെ താനറിയില്ലെന്നാണ് ഫൂലന്റെ ഭര്‍ത്താവ് ഉമെയ്ദ് സിംഗ് പൊലീസിന് നല്കിയ മൊഴി. എന്നാല്‍ ഉമെയ്ദിന് അവരെ നേരത്തെ അറിയാമെന്ന് ഫൂലന്റെ സഹോദരി പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
അതേ സമയം ഇവരെ ഇതുവരെ അറസ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications