കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫൂലന്‍ വധം: റാണ മൊഴി മാറ്റിപ്പറഞ്ഞു

  • By Staff
Google Oneindia Malayalam News

ദില്ലി: ഫൂലന്‍ദേവിയെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയ ഷേര്‍ സിംഗ് റാണ എന്ന പങ്കജ്സിംഗ് തന്റെ മൊഴി മാറ്റിപ്പറഞ്ഞു. 1981ല്‍ ബെഹ്മായികളെ ഫൂലന്‍ വധിച്ചതിനുള്ള പ്രതികാരമായല്ല താന്‍ കൊല ചെയ്തതെന്നും തന്നെ വഴിവിട്ട് സഹായിക്കാന്‍ തയ്യാറാവാഞ്ഞത് മൂലമാണെന്നുമാണ് റാണയുടെ പുതിയ മൊഴി.

ഒരു പെട്രോള്‍ പമ്പ് അനുവദിക്കുന്നതിനായി താന്‍ ഫൂലന് വന്‍തുക നല്‍കിയെങ്കിലും അവരതിന് തയ്യാറാവാഞ്ഞത് മൂലമാണ് ഫൂലനെ കൊല്ലാന്‍ താന്‍ തീരുമാനിച്ചതെന്ന് ജൂലായ് 28 ശനിയാഴ്ച റാണ പൊലീസിനോട് പറഞ്ഞു. റാണയെ തുടര്‍ച്ചയായി ചോദ്യം ചെയ്തുവരികയാണ് ദില്ലി പൊലീസ്.

ശനിയാഴ്ച റാണയെ പട്ട്യാല കോടതിയില്‍ ഹാജരാക്കി. കോടതി 10 ദിവസത്തേക്ക് റാണയെ റിമാന്റ് ചെയ്തു.

റാണയുടെ സഹായിയായി പ്രവര്‍ത്തിച്ചെന്ന് കരുതുന്ന റാണയുടെ അയല്‍വാസി ശേഖറിനെ പൊലീസ് തിരഞ്ഞുവരികയാണ്. മറ്റൊരു കൊലയാളിയെന്ന് റാണ വെളിപ്പെടുത്തിയ രവീന്ദറിന്റെ രണ്ട് സഹോദരന്മാരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ് ചെയ്തിരുന്നു. രവീന്ദറിനെയും ഇതുവരെ പിടികിട്ടിയിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X