അക്രമികളെ പുറത്താക്കണം: കെഎസ്യു
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ കെഎസ്യു പ്രവര്‍ത്തകരെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ച അക്രമികളെ കോളേജില്‍ നിന്നും പുറത്താക്കണമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് സതീശന്‍ പാച്ചേനി ആവശ്യപ്പെട്ടു.
കോളേജിനുള്ളില്‍ ജനാധിപത്യരീതിയില്‍ സംഘടനാ പ്രവര്‍ത്തനം നടത്താന്‍ തുനിഞ്ഞ കെഎസ്യു പ്രവര്‍ത്തകരെ ആക്രമിച്ച എസ്എഫ്ഐ നടപടിയില്‍ മാര്‍ക്സിസ്റ് പാര്‍ട്ടിക്ക് എന്താണ് പറയാനുള്ളതെന്ന് ജൂലായ് 28 ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പാച്ചേനി ചോദിച്ചു.
ആഗസ്ത് രണ്ട് വ്യാഴാഴ്ച യൂണിവേഴ്സിറ്റി കോളേജില്‍ കെഎസ്യു യൂണിറ്റ് സമ്മേളനം നടത്തുന്നതാണ്. സംഘടനാ സ്വാതന്ത്യ്രം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോളേജിലേക്ക് വിദ്യാര്‍ത്ഥി മാര്‍ച്ച് നടത്തും. മഹത്തായ പാരമ്പര്യമുള്ള കേരളത്തിലെ കലാലയങ്ങളിലൊന്ന് വെറും അധമപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി തീര്‍ന്നിരിക്കുകയാണെന്ന് പാച്ചേനി ആരോപിച്ചു.












Click it and Unblock the Notifications