മദ്നിയെ ഡിസ്ചാര്‍ജ് ചെയ്തു
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ കഴിയുകയായിരുന്നു പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദ്നിയെ ഡിസ്ചാര്‍ജ് ചെയ്തു. അദ്ദേഹത്തെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.
താന്‍ ആരോഗ്യകരമായ വിഷമതകളുണ്ടെന്നും വിദഗ്ധ ചികിത്സ വേണെന്നും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മദ്നിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ചയോളം മദ്നി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മദ്നിയെ ഒരു സംഘം ഡോക്ടര്‍മര്‍ വിവിധ രോഗങ്ങള്‍ക്കായി പരിശോധന നടത്തി. ഒരു മാസം ഫിസിയോതെറാപ്പി നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. കേരളാകോണ്‍ഗ്രസ്(ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ള ജൂലായ് 28 ശനിയാഴ്ച മദനിയെ സന്ദര്‍ശിച്ചു. മദനിയെ വിദഗ്ധചികിത്സയ്ക്കായി കേരളത്തിലേക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് പിന്തുണയോടെ പിഡിപി നടത്തുന്ന ശ്രമങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ല.












Click it and Unblock the Notifications