നായനാരുടെ സെക്രട്ടറിക്ക് നോട്ടീസയക്കാന്‍ ഉത്തരവ്
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഇ. കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശിക്ക് നോട്ടീസയക്കാന്‍ മദ്യദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റിസ് മോഹന്‍കുമാര്‍ കമ്മീഷന്‍ ഉത്തരവിട്ടു.
മദ്യദുരന്തക്കേസില്‍ ശശിയെയും പ്രതിചേര്‍ക്കണമെന്നാവശപ്പെട്ട് മണിച്ചന്റെ സഹോദരി നളിനി നല്‍കിയിരുന്ന ഹര്‍ജിയിന്മേലാണ് ജൂലായ് 28 ശനിയാഴ്ച തിരുവനന്തപുരത്ത് സിറ്റിംഗ് നടത്തിയ കമ്മീഷന്‍ ഉത്തരവിട്ടത്. സംഭവത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്ക് വിശദമാക്കുന്ന സത്യവാങ്ങ്മൂലം നികുതി, ആഭ്യന്തരവകുപ്പുകള്‍ കമ്മീഷന് സമര്‍പ്പിച്ചു.
ഉദ്യോഗസ്ഥര്‍ക്ക് മദ്യദുരന്തത്തില്‍ യാതൊരു പങ്കുമില്ലെന്നാണ് സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണമുന്നയിക്കുന്നവര്‍ ഇതുവരെ ഇതിന് തെളിവൊന്നും നല്‍കിയിട്ടില്ല. വകുപ്പ്തലത്തില്‍ ഇതിനെ പറ്റി അന്വേഷണം നടത്തിയിട്ടുണ്ടെന്നും സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. എക്സൈസ് വകുപ്പ് ഇതുവരെ ഇക്കാര്യത്തില്‍ സത്യവാങ്ങ്മൂലം നല്‍കിയിട്ടില്ല.
നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ കുപ്രചരണം അഴിച്ചുവിട്ട പത്രങ്ങള്‍ ഇപ്പോള്‍ വ്യാജമദ്യലോബിയുടെ കൂട്ടുപിടിച്ച് സിപിഎമ്മിനെതിരെ വ്യാജ വാര്‍ത്തകള്‍ എഴുതിവിടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ പി. ശശി ആരോപിച്ചു.












Click it and Unblock the Notifications