കേരളത്തില്‍ വീണ്ടും ചുവപ്പുമഴ
കോട്ടയം: കേരളത്തിന്റെ ചില ഭാഗങ്ങളില്‍ ജൂലായ് 28 ശനിയാഴ്ചയും ചുവപ്പുമഴ പെയ്തതായി റിപ്പോര്‍ട്ട്. എറണാകുളം ജില്ലയിലും കോട്ടയം ജില്ലയിലുമാണ് ചുവപ്പുമഴ പെയ്തത്.
എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി, മുളന്തുരുത്തി എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ മേലുകാവ് എന്നിവിടങ്ങളിലുമാണ് ചുവപ്പുമഴ പെയ്തത്.
ചുവപ്പുമഴ അസാധാരണമായ പ്രതിഭാസമാണെന്നാണ് ഭൗമശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. മഴവെള്ളത്തില്‍ അടങ്ങിയ ഘടകങ്ങള്‍ എന്താണെന്ന് പരിശോധിച്ചുവരികയാണ്. ഏഷ്യയില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു പ്രതിഭാസമെന്ന് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നത്. നേരത്തെ 19, 20 നൂറ്റാണ്ടുകളില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത്തരം ചുവപ്പുമഴ രേഖപ്പെടുത്തിയിരുന്നതായി ശാസ്ത്രജ്ഞര്‍ പറഞ്ഞു.
ജൂലായ് 27 വെള്ളിയാഴ്ച കേരളത്തിലെ നാലു ജില്ലകളില്‍ ചുവപ്പുമഴ പെയ്യുകയുണ്ടായി. പത്തനംതിട്ട, കണ്ണൂര്‍, കോട്ടയം,എറണാകുളം ജില്ലകളിലാണ് ചുവപ്പുമഴ പെയ്തത്.












Click it and Unblock the Notifications