Get Updates
Get notified of breaking news, exclusive insights, and must-see stories!

തീരപഥം: നടപടി അപലപനീയമെന്ന് മേയര്‍

തിരുവനന്തപുരം: തീരപഥം പദ്ധതിയുടെ പേരില്‍ അത്യാവശ്യ വസ്തുകൈമാറ്റം പോലും തടഞ്ഞിരിക്കുന്ന സര്‍ക്കാര്‍ നടപടി അപലപനീയമെന്ന് തിരുവനന്തപുരം മേയര്‍ ജെ. ചന്ദ്ര.

പാര്‍വതിപുത്തനാറിന്റെ സമീപത്തുള്ള 32 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം നിയന്ത്രിതമേഖലയായി പ്രഖ്യാപിച്ചത് ജനദ്രോഹപരമായ നടപടിയാണെന്ന് ജൂലായ് 27 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മേയര്‍ കുറ്റപ്പെടുത്തി. വിനോദസഞ്ചാരവകുപ്പും തദ്ദേശസ്വയംഭരണവകുപ്പും ചേര്‍ന്ന് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ കരട് മാത്രമേ തയാറിയിട്ടുള്ളു. എന്നിട്ടും പ്രദേശത്തെ നിയന്ത്രിത മേഖലയാക്കിയത് ഗൂഢോദ്ദ്യേശത്തോടെയാണെന്ന് മേയര്‍ കുറ്റപ്പെടുത്തി.

പ്രദേശത്തെ ജനങ്ങളുടെ തൊഴിലിനെ പോലും തടസപ്പെടുത്തുന്ന നടപടിയാണ് സര്‍ക്കാരിന്റേതെന്ന് ചന്ദ്ര പറഞ്ഞു. നഗരസഭയുടെ പരിധിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന തീരപഥം പദ്ധതിയെ കുറിച്ച് നഗരസഭയോട് ചര്‍ച്ച ചെയ്തിട്ടില്ലെന്നും മേയര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+