കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴില്‍ സമരം: എന്‍ആര്‍ഐ പദ്ധതി മുടങ്ങി

  • By Staff
Google Oneindia Malayalam News

കൊച്ചി: കൊച്ചി കായലോരത്ത് വിദേശമലയാളികളുടെ ടൂറിസം സംരംഭത്തിനുള്ള കെട്ടിടം പണി തൊഴില്‍സമരം മൂലം മുടങ്ങി. കൊച്ചി കായലില്‍ കൊത്താട് ദ്വീപിലാണ് വിദേശമലയാളികളുടെ മുതല്‍മുടക്കില്‍ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്.

അഞ്ച് കോടി മുതല്‍മുടക്കുന്ന ഈ പദ്ധതിക്കുവേണ്ടിയുള്ള പണികള്‍ കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ ഇത് മൂന്നാം തവണയാണ് തൊഴില്‍ സമരം മൂലം മുടങ്ങുന്നത്. കടമുക്കി പഞ്ചായത്തില്‍ കായലോരറിസോര്‍ട്ട് പണിയാനുള്ള ഈ പദ്ധതി വിദേശമലയാളികളുടെ ഒരു സഹകരണ സംരംഭമാണ്.

ആറ്മാസം മുന്‍പ് ഈ പദ്ധതിക്കുവേണ്ടിയുള്ള പണിതുടങ്ങിയതുമുതല്‍ തൊഴില്‍കുഴപ്പങ്ങളും പതിവായിരുന്നു. ഇറക്കുകൂലി സംബന്ധിച്ച തര്‍ക്കം മൂലം ഒരു മാസമാണ് പണിമുടങ്ങിയത്. ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് വീണ്ടും പണി തുടങ്ങിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X