14 വയസുകാരന് 28 വര്‍ഷത്തെ തടവ്
വെസ്റ് പാം ബീച്ച്: അധ്യാപകനെ വെടിവെച്ചുകൊന്നതിന് 14 വയസുകാരന് 28 വര്‍ഷത്തെ തടവ്. യുഎസ്സിലാണ് ഈ അപൂര്‍വമായ വിധിയുണ്ടായത്.
ഫ്ലോറിഡാ നിയമം അനുസരിച്ച് കൊലപാതകം ചെയ്യുന്ന കുട്ടികളെയും പ്രായപൂര്‍ത്തിയാവരെപ്പോലെയാണ് പരിഗണിക്കുന്നത്. പ്രായപൂര്‍ത്തിയായവര്‍ക്ക് നല്‍കുന്ന അതേ ശിക്ഷ തന്നെ കുട്ടികള്‍ക്കും നല്‍കുന്ന പതിവാണ് ഇവിടെയുള്ളത്.
ഹൈസ്കൂള്‍ ഡിപ്ലോമ പൂര്‍ത്തിയാക്കാനും മാനേജ്മെന്റ് കോഴ്സ് ചെയ്യാനും നതേനിയേല്‍ ബ്രസീലിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് ബ്രസീലിന്റെ കുടുംബം.
വെള്ളം നിറച്ച ബലൂണ്‍ എറിഞ്ഞുകളിച്ചതിന് ബ്രസീലിനെ സ്കൂളില്‍ നിന്നും സസ്പെന്റ് ചെയ്തതിനെ തുടര്‍ന്നാണ് ബ്രസീല്‍ അധ്യാപകനെ വെടിവെച്ചുകൊന്നത്.












Click it and Unblock the Notifications