പുലികള്‍ ഉപയോഗിച്ചത് അത്യാധുനിക ആയുധം
കൊളംബോ: ഏറ്റവും ആധുനികവും അതിമാരകശേഷിയുള്ളതുമായ ആയുധമാണ് വിമാനത്താവള ആക്രമണത്തിന് എല്‍ടിടിഇ ഉപയോഗിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ആക്രമണത്തിനുപയോഗിക്കുമ്പോള്‍ ചെറിയ ശബ്ദം പോലും പുറപ്പെടുവിക്കില്ല എന്നതാണ് ഈ ആയുധങ്ങളുടെ പ്രത്യേകത.
ഈ ആയുധങ്ങള്‍ എല്‍ടിടിഇയ്ക്ക് എങ്ങിനെ ലഭിച്ചുവെന്നത് സംബന്ധിച്ച് സൈനികഅന്വേഷണം നടക്കുകയാണ്. പട്ടാള കമാന്റോകളുടെ അതിവേഗത്തിലുള്ള ഇടപെടല്‍ മൂലമാണ് വിമാനത്താവളക്കെട്ടിടത്തെ ഒരു തകര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിഞ്ഞതെന്ന് വിമാനത്താവള സുരക്ഷയുടെ മുഖ്യവിംഗ് കമാന്‍ഡര്‍ ബുവാന്‍കിയ ഡി അഭെയസൂര്യ പറഞ്ഞു.
വിമാനത്താവളക്കെട്ടിടത്തിന്റെ മുകളില്‍ കയറിനിന്ന് തമിഴ്പുലികള്‍ നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് ആറ് ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസുകളും എട്ട് വ്യോമസേന എയര്‍ക്രാഫ്റ്റുകളും തകര്‍ന്നതെന്നും അഭെയസൂര്യ വ്യക്തമാക്കി. കമാന്റോകളുടെ ആക്രമണമാണ് തമിഴ്പുലികളെ സ്വയം പൊട്ടിത്തെറിയുണ്ടാക്കി മരിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പറയുന്നു.
തമിഴ്തീവ്രവാദികള്‍ക്ക് സഹായം ചെയ്തുകൊടുത്ത മൂന്നുവൈമാനികരെ അറസ്റ് ചെയ്തിട്ടുണ്ട്. വ്യോമസേനാകേന്ദ്രത്തില്‍ നിന്നും പുലികള്‍ക്ക് എന്തെങ്കിലും സഹായം ലഭിച്ചിരുന്നോ എന്ന കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. എട്ട് വിമാനങ്ങള്‍ തകരുക വഴി വ്യോമസേനയ്ക്ക് 135 കോടി രൂപയും ആറ് എയര്‍ബസുകള്‍ തകരുക വഴി ശ്രീലങ്കന്‍ എയര്‍ലൈന്‍സിന് 1350 കോടി രൂപയും നഷ്ടമുണ്ടായി.












Click it and Unblock the Notifications