Get Updates
Get notified of breaking news, exclusive insights, and must-see stories!

അസമില്‍ ഹിതപരിശോധന വേണം: ഉള്‍ഫ

ഗുവാഹത്തി: അസമില്‍ ഹിതപരിശോധന നടത്താന്‍ ഉള്‍ഫ തീവ്രവാദികള്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അസമിലെ യഥാര്‍ത്ഥ ജനത സാമ്രാജ്യത്വ ഇന്ത്യാ സര്‍ക്കാരിനെ ശത്രുവായാണ് കണക്കാക്കുന്നത്. ഞങ്ങളുടെ പരമാധികാരം തിരിച്ചുപിടിക്കണമെങ്കില്‍ ഹിതപരിശോധന അത്യാവശ്യമാണ്, ഉള്‍ഫ മേധാവി അരബിന്ദ രാജ്ഖോവ അവകാശപ്പെട്ടു.

അസമില്‍ ഒരു രാഷ്ട്രീയ പരിഹാരത്തിന് തങ്ങള്‍ സജ്ജമാണെന്നും അതിന്റെ മുന്നോടിയായാണ് ഹിതപരിശോധന ആവശ്യപ്പെടുന്നന്നത്. കഴിഞ്ഞ രണ്ട് ദശകത്തിലധികമായി സ്വതന്ത്രരാഷ്ട്രത്തിനായുള്ള തങ്ങളുടെ പോരാട്ടം ഇന്ത്യാ സര്‍ക്കാര്‍ ഗൗരവമായെടുത്തിട്ടില്ല - ഉള്‍ഫ വക്താവ് പറഞ്ഞു.

ഒരു സ്വതന്ത്രരാഷ്ട്രത്തെക്കുറിച്ച് ചിന്തിക്കാനും ചര്‍ച്ച ചെയ്യാനും തീരുമാനിക്കാനും അദ്ദേഹം അസം ജനതയെ ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

നിയമവിരുദ്ധമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉള്‍ഫ തീവ്രവാദികള്‍ 1979 മുതല്‍ സ്വതന്ത്രരാഷ്ട്രത്തിനു വേണ്ടി ഇന്ത്യന്‍ സൈന്യവുമായി പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. തെക്കന്‍ ഭൂട്ടാനിലാണ് ഇവര്‍ താവളമുറപ്പിച്ചിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+