Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഷാറഫ് വന്നത് പട്ടാളക്കാരനായി: വാജ്പേയി

ദില്ലി: പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫ് ആഗ്ര ഉച്ചകോടിക്കെത്തിയത് ഒരു പട്ടാളക്കാരനായിട്ടാണെന്ന് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ആരോപിച്ചു. ഇന്ത്യയുമായി സൗഹൃദബന്ധം ഉണ്ടാക്കുക എന്ന ലക്ഷ്യം അദ്ദേഹത്തിനുണ്ടായിരുന്നതായി ഒരിക്കലും തോന്നിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജൂലായ് 28 ശനിയാഴ്ച രാത്രി ബിജെപി ദേശീയ എക്സിക്യൂട്ടീവിനെ അഭിസംബോധന ചെയ്യുകയായിരുന്നു വാജ്പേയി.

ആഗ്ര ഉച്ചകോടി വിജയമാകാനുള്ള സാധ്യതകള്‍ തുടക്കത്തില്‍ത്തന്നെ ഇല്ലാതായി എന്ന് വാജ്പേയി പറഞ്ഞു. സിംല കരാറിനെയും ലാഹോര്‍ പ്രഖ്യാപനത്തെയും തള്ളിപ്പറഞ്ഞുകൊണ്ടാണ് മുഷാറഫ് ഇന്ത്യയിലെത്തിയത്. അന്താരാഷ്ട്ര നയതന്ത്രമോ ഉച്ചകോടിയോ നടത്താനുള്ള പരിചയം മുഷാറഫ് ആര്‍ജിച്ചിട്ടില്ലെന്നാണ് ഈ പ്രവൃത്തികള്‍ സൂചിപ്പിക്കുന്നത് - വാജ്പേയി പറഞ്ഞു.

കശ്മീര്‍ പ്രധാനപ്രശ്നമായി പാകിസ്ഥാന്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ പാക് അധിനിവേശ കശ്മീര്‍ സുപ്രധാന പ്രശ്നമായി ഇന്ത്യ ചൂണ്ടിക്കാട്ടിയാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന് മുഷാറഫിന് ഉത്തരമുണ്ടായിരുന്നില്ല. ഉച്ചകോടിയുടെ അവസാന ദിവസം ഒരു സംയുക്തപ്രസ്താവന തയ്യാറാക്കാന്‍ പാക് പ്രസിഡണ്ട് അശ്രാന്ത പരിശ്രമം നടത്തിയിരുന്നു. അത് നടക്കാത്തതിന്റെ നിരാശ അദ്ദേഹം ഇസ്ലാമാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും പ്രകടമായിട്ടുണ്ട് - വാജ്പേയി ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ നയങ്ങളെയും ചരിത്രത്തെയും കുറിച്ച് മുഷാറഫ് അജ്ഞനായിരുന്നുവെന്ന് പറഞ്ഞ വാജ്പേയി ആഗ്ര ഉച്ചകോടി കാരണം ഇന്ത്യക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി. പകരം ഉപഭൂഖണ്ഡത്തില്‍ സമാധാനം കൈവരുത്താനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ അംഗീകരിക്കുകയാണ് ചെയ്തത്.
മുഷാറഫിനെതിരെയുളള വാജ്പേയിയുടെ ഈ നിശിത വിമര്‍ശം ബിജെപിയിലെ ചില ഘടകങ്ങളെ തൃപ്തിപ്പെടുത്തുമെന്നാണ് കരുതുന്നത്. പാകിസ്ഥാന്‍ സന്ദര്‍ശിക്കാനുള്ള മുഷാറഫിന്റെ ക്ഷണം വാജ്പേയി സ്വീകരിച്ചത് പല ബിജെപി നേതാക്കള്‍ക്കും രസിച്ചിരുന്നില്ല. അതിര്‍ത്തി തീവ്രവാദം നിര്‍ത്താതെ പാകിസ്ഥാനുമായി ഇനി ഒരു ചര്‍ച്ചയും വേണ്ടെന്ന നിലപാടാണ് ഇവര്‍ക്കുള്ളത്. കശ്മീരില്‍ വിശുദ്ധയുദ്ധം (ജിഹാദ്) വേണമെന്ന നിലപാടുള്ളവര്‍ പാകിസ്ഥാന്‍ ഭരണകൂടത്തില്‍ ഉള്ളിടത്തോളം കാലം ഇന്ത്യന്‍ സര്‍ക്കാര്‍ ചര്‍ച്ചകളുമായി മുന്നോട്ടുപോകുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗീകരിച്ച ഒരു പ്രമേയം പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+