തന്റെ വിമാനക്കൂലി സര്‍ക്കാര്‍ നല്കില്ലെന്ന് ആന്റണി
തൃശൂര്‍: തന്റെ വിമാനയാത്രാക്കൂലി സംസ്ഥാനസര്‍ക്കാര്‍ നല്കില്ലെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി വ്യക്തമാക്കി. ജൂലായ് 29 ഞായറാഴ്ച തൃശൂര്‍ പ്രസ്ക്ലബില്‍ നടന്ന മീറ്റ്ദിപ്രസ്സില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്രസര്‍ക്കാരോ സംസ്ഥാനസര്‍ക്കാരോ തന്നോട് വിമാനയാത്രാക്കൂലി നല്കാന്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ആറുവര്‍ഷം കഴിഞ്ഞെന്നും ആന്റണി പറഞ്ഞു. 1995 മാര്‍ച്ചില്‍ മുഖ്യമന്ത്രിയായി സ്ഥാനമേല്ക്കാനാണ് അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ നിര്‍ദേശപ്രകാരം ആന്റണി ദില്ലിയില്‍ നിന്നും പ്രത്യേകവിമാനത്തില്‍ തിരുവനന്തപുരത്തെത്തിയത്.
ഈ തുക നല്കാന്‍ താന്‍ എഐസിസിയോട് ആവശ്യപ്പെടുമെന്നും ആന്റണി പറഞ്ഞു. ആകെ 31 ലക്ഷം രൂപയാണ് യാത്രാച്ചെലവായി വന്നത്. വിമാനയാത്രാക്കൂലി നല്കേണ്ട പ്രശ്നം എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നോട് ഇതുവരെ മിണ്ടാതിരുന്നതിനാലാണ് പലിശയടക്കം ഇത്രയും വലിയ തുകയായതെന്നും ആന്റണി ആരോപിച്ചു..












Click it and Unblock the Notifications