നാദാപുരം: 6 എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റില്‍
തിരുവനന്തപുരം: നാദാപുരത്ത് സിപിഎം പ്രവര്‍ത്തകനായ ബിനുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് എന്‍ഡിഎഫ് പ്രവര്‍ത്തകരെ ക്രൈംബ്രാഞ്ച് അറസ്റു ചെയ്തു.
നസീര്‍, നിസ്സാര്‍, സാദത്ത് മാസ്റര്‍, സൂപ്പി മാസ്റര്‍, അമ്പാടില്‍ മുഹമ്മദലി, എന്‍ഡിഎഫ് കൗണ്‍സിലര്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് കോഴിക്കോട്ട് വച്ച് അറസ്റു ചെയ്തത്. സൂപ്രണ്ട് സുഭാഷിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സിഐഡി പ്രത്യേകസംഘമാണ് അറസ്റ് നടത്തിയത്.
ജൂണ്‍ രണ്ടിന് നടന്ന കൊലപാതകത്തില്‍ നസീര്‍ ഉള്‍പ്പെട്ടിരുന്നു. മറ്റ് അഞ്ച് പേരും ഗൂഢാലോചനയില്‍ പങ്കാളികളാണ്. എട്ട് പേരെ കൂടി പിടികിട്ടാനുണ്ട്. സംഭവത്തിന് 20 ദിവസം മുമ്പ് തന്നെ ഇവര്‍ ഗൂഢാലോചന നടത്തിയിരുന്നു.
ബിനുവിന്റെ കൊലപാതകത്തെത്തുടര്‍ന്ന് നാദാപുരത്ത് സിപിഎം-മുസ്ലിംലീഗ് സംഘട്ടനം വര്‍ദ്ധിച്ചിരുന്നു. അക്രമത്തില്‍ ഒട്ടേറെ കടകളും വ്യാപാരസ്ഥാപനങ്ങളും തകരുകയും ചെയ്തു.












Click it and Unblock the Notifications